ഹാപ്പി ഡ്രിങ്ക്സ് പരിപാടിയിൽ പ്രകൃതി പാനീയങ്ങളുമായി വെഞ്ഞാറമൂട് യു .പി.എസിലെ കുട്ടികൾ

IMG-20230215-WA0081

പ്രകൃതി പാനീയങ്ങൾ ശീലമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.എസ്.കെ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഹാപ്പി ഡ്രിങ്ക്സ് എന്ന പരിപാടി ആറ്റിങ്ങൽ ബി.ആർ.സിയുടെ പരിധിയിലെ വെഞ്ഞാറമൂട് യു.പി. എസിൽ സംഘടിപ്പിച്ചു.

നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബീനാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എസ്. ഷിഹാസ് അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് സ്വാഗതം പറഞ്ഞു.

ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.സജി,പി.റ്റി.എ. പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ്, എസ്. ആർ.ജി. കൺവീനർ എൽ.ജെ.അഖിൽ, കോ-ഓർഡിനേറ്റർ എസ്.എൻ.ആലിയ എന്നിവർ സംസാരിച്ചു.

അമ്പതിൽപ്പരം പ്രകൃതി പാനീയങ്ങൾ കുട്ടികൾ പ്രദർശനത്തിനൊരുക്കുകയും അവ തയ്യാറാക്കുന്ന വിധവും പരിചയപ്പെടുത്തി.പാനീയങ്ങൾ തയ്യാറാക്കുന്ന രീതി വിശദീകരിക്കുന്ന പതിപ്പും പ്രകാശനം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!