മംഗലപുരം :മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. വികസനരേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ്. അജിത് കുമാറിൽ നിന്നും പ്രസിഡന്റ് സുമ ഇടവിളാകം ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല,പഞ്ചായത്ത് അംഗങ്ങളായ എസ്. കവിത, ബിന്ദു ബാബു, ഷീല, ബിനി,ജുമൈല ബീവി,തോന്നയ്ക്കൽ രവി,ശ്രീലത. എസ്, ബി.സി അജയരാജ്, ഖുറൈഷ ബീവി, ശ്രീ ചന്ദ്.എസ്, കെ. കരുണാകരൻ, മീന, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ്, ആർ.വി.രാജ്, ജൂനിയർ സൂപ്രണ്ട് ബൈജു, പ്ലാൻ കോഡിനേറ്റർ സെമിന, ആസൂത്രണ സമിതി ചെയർമാൻ വേണുനാഥ് തുടങ്ങിയവർ പങ്കെടുത്തു.