ആറ്റിങ്ങൽ: ജനകീയാസൂത്രണം 2023 – 24 പദ്ധതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്.
കച്ചേരിനടയിലെ ഇന്നു പ്ലാസയിൽ വെച്ച് നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതം പറഞ്ഞു.
നഗരസഭ അസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ് പദ്ധതി വിശദീകരണം നടത്തി. പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നഗരസഭ സെക്രട്ടറി കെ.എസ്.അരുൺകുമാർ പദ്ധതി രേഖാ അവതരണവും മുനിസിപ്പൽ എഞ്ചിനീയർ കൃതജ്ഞതയും പറഞ്ഞു. 16 ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചക്ക് ശേഷം റിപ്പോർട്ട് അവതരണവും മറുപടി പ്രസംഗവും നടന്നു. സെമിനാറിന്റെ സമാപന യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ എം.ആർ.റാംകുമാർ നന്ദി പറഞ്ഞു.