Search
Close this search box.

കിളിമാനൂർ-തൊളിക്കുഴി-കടയ്ക്കല്‍-ചരിപ്പറമ്പ് റൂട്ടിൽ കെ.എസ്.ആര്‍.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യം

eiACYE042765

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കിളിമാനൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും കിളിമാനൂർ-തൊളിക്കുഴി-കടയ്ക്കല്‍-ചരിപ്പറമ്പ് റൂട്ടിലേക്ക് ഒരു ബസ് വർഷങ്ങളായി സർവ്വീസ് നടത്തിയിരുന്നു.

എന്നാല്‍ നിലവിൽ ഈ ബസ് സർവ്വീസ് നിർത്തലാക്കിയതിനാല്‍ സാധാരണക്കാരായ ധാരാളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് യാത്രാക്ലേശം നന്നായി അനുഭവപ്പെടുന്നുണ്ട്.

ബസ് സർവ്വീസ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് തൊളിക്കുഴി വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രധിനിധികൾ പ്രസിഡന്റ്‌ എസ് ഫൈസി, സെക്രട്ടറി അനസ്, എക്സിക്യൂട്ടീവ് അംഗം ശ്യാം, മുഹ്സിൻ എന്നിവർ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!