പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ(10) വാർഡ് മെമ്പർ കിളിമാനൂർ പാപ്പാല ആറ്റായിക്കോണത്ത് നന്ദനത്തിൽ റിട്ട. അധ്യാപിക എസ്. ശ്രീലത (58) മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരണം.
കിളിമാനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ കൃഷ്ണകുമാർ
മക്കൾ: നന്ദന, നന്ദു
മരുമക്കൾ.രാകേഷ്, ബിന്ദു.
നാളെ(19.02.23) രാവിലെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം വീട്ടു വളപ്പിൽ സംസ്ക്കരിക്കും