സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം

eiD724S31633

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം. ആളുകൾ ചാനൽ സബ്​സ്​ക്രൈബ് ചെയ്യുമ്പോള്‍ ജീവനക്കാരന്​ വരുമാനമുണ്ടാകും. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുമെന്നതിനാൽ യൂട്യൂബ്​ ചാനൽ നടത്താനാകില്ലെന്നാണ്​ വിശദീകരണം.

യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്​. നിലവിൽ പല സർക്കാർ ജീവനക്കാരും യൂട്യൂബ്​ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. അതിലേറെയും കുടുംബാംഗങ്ങളുടെ പേരിലാണ്​.

സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ധനകാര്യവകുപ്പ്​ ഉൾപ്പെടെ ഉത്തരവ്​ ഇറക്കിയിട്ടുണ്ട്​. പൊലീസ്​ സേനാംഗങ്ങൾ യൂണിഫോമിൽ സമൂഹമാധ്യമങ്ങളിൽ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ഫോട്ടോകൾ ഷെയർ ചെയ്യുകയോ പാടില്ലെന്ന്​ പൊലീസ്​ ആസ്ഥാനത്തുനിന്ന്​ പലപ്പോഴും സർക്കുലറായി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!