എ.ഐ.എസ്.എഫ് വർക്കല മണ്ഡലം സമ്മേളനം.

eiH71SS42112

വർക്കല: എ.ഐ.എസ്.എഫ് വർക്കല മണ്ഡലം സമ്മേളനം ടി. എ. മജീദ് സ്മാരക ഹാളിൽ നടന്നു.

ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. അഖിൽ എസ്. നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ. ആന്റസ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാൽ, എ.ഐ എസ്.എഫ് ജില്ലാ സെന്റർ അംഗം അനീസ്, ഭഗത്. എൻ. എഫ്, മന്ദിർ.എം എന്നിവർ സംസാരിച്ചു.

പുതിയ മണ്ഡലം ഭാരവാഹികളായി മന്ദിർ. എം (പ്രസിഡന്റ്), ഭഗത്. എൻ.എഫ് (സെക്രട്ടറി), നാദിൽ (വൈസ് പ്രസിഡന്റ്), സുധിൻ മിത്ര (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ 11അംഗ മണ്ഡലം കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു

ഫോട്ടോ :മന്ദിർ. എം (പ്രസിഡന്റ്‌), ഭഗത്. എൻ.എഫ് (സെക്രട്ടറി).
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!