ആറ്റിങ്ങൽ : ആറ്റിങ്ങൽ ടി. ബി ജംഗ്ഷന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്ന് വിവരം. ഒരേ ദിശയിൽ വന്ന സ്വകാര്യ ബസ്സുകളാണ് ഇടിച്ചത്. ഇന്ന് വൈകുന്നേരം 5 അര മണിയോടെയാണ് അപകടം. താന്നിമൂട് – വർക്കല – എംഎൽഎ പാലം – ആലംകോട്- ആറ്റിങ്ങൽ – വെഞ്ഞാറമൂട് സർവീസ് നടത്തുന്ന കാർത്തിക് ബസ്സിന്റെ പുറകിൽ ചെറുന്നിയൂർ – കവലയൂർ – മണനാക്ക് -ആലംകോട് – ആറ്റിങ്ങൽ – മാമം – കോരാണി -ഊരുപൊയ്ക – വാളക്കാട് – വെഞ്ഞാറമൂട് റൂട്ടിൽ ഓടുന്ന അജിമോൻ ബസ് ഇടിക്കുകയായിരുന്നു.
കാർത്തിക് ബസ്സിന്റെ മുന്നിൽ മറ്റൊരു വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചെന്നും അതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ പോലീസ് എത്തി ഗതാഗത തടസ്സം നീക്കി മേൽനടപടികൾ സ്വീകരിച്ചു.