വർക്കലയിൽ ലേഡീസ് ഹോസ്റ്റലിലെ മുറിക്കുള്ളിൽ തീപിടുത്തം. രാത്രി 9 .30 യോടെയാണ് സംഭവം
ശിവഗിരി നഴ്സിംഗ് വനിതാ ഹോസ്റ്റലിലെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. മുറിക്കുള്ളിൽ ഉണ്ടായിരുന്ന മൂന്നു കട്ടിലുകളും കുട്ടികളുടെ വസ്ത്രങ്ങളും ബുക്കുകളും പഠനോപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു.
സംഭവ സമയത്ത് കുട്ടികൾ മുറിക്കുള്ളിൽ ഉണ്ടായിരുന്നില്ലയെന്നുള്ളത് ആശ്വാസകരമായി.
തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്ക്യൂട്ട് ആവാം എന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
വർക്കല ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീയണച്ചു. മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.. സ്ഥിതി നിയന്ത്രണവിധേയം ആണ്.