കിളിമാനൂരിൽ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ.
കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാർ (56) പോലീസ് പിടിയിലായി.
ചിട്ടി സ്ഥാപനത്തിലേക്ക് നിരവധിപേരെ കൊണ്ട് പണം നിക്ഷേപിപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ച കേസിലേക്കാണ് അറസ്റ്റ്. സ്റ്റേഷനിൽ 25 ഓളം കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലേക്ക് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ സുരേഷ് കുമാറിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, അരുൺ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസ് സ്റ്റേഷനിൽ 25ഓളം കേസുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴും നിരവധി പരാതികൾ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് വ്യക്തമാക്കി.