വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈം ഗികാതിക്രമം കാട്ടിയ കേസിൽ ബസ് കണ്ടക്ടർ പോലീസ് പിടിയിൽ.
മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെ(24)യാണ് പോലീസ് അ റസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപ മാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അ റസ്റ്റ്.
വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന
ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് പോലീസ് നടപടി.ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.