സ്കൂൾ സയന്റിസ്റ്റ്- ജില്ലയിൽ ഒന്നാമതായി തോന്നയ്ക്കൽ സ്കൂൾ

eiPAJ6786053

ജില്ലയിൽ നടന്ന സ്കൂൾ സയന്റിസ്റ്റ് ആദ്യ റൗണ്ട് ക്വിസ് മത്സരത്തിൽ യു പി, ഹൈസ്‌കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വിജയികളുമായി തോന്നയ്ക്കൽ സ്കൂൾ ഒന്നാമതായി.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സയന്റിസ്റ്റ് ക്വിസ് പ്രോഗ്രാമിൽ മികച്ച സ്കോർ നേടിയ കുട്ടികളെ അനുമോദിച്ചു.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിതസേന- സ്‌റ്റെയ്‌പിന്റെ അഭിമുഖ്യത്തിൽ സ്കൂൾ സയന്റിസ്റ്റ് ക്വിസ് പ്രോഗ്രാമിന്റെ ആദ്യ റൗണ്ടിൽ മികച്ച സ്കോർ നേടിയ കുട്ടികളെ അനുമോദിക്കുകയും കുട്ടികൾക്കുള്ള സ്ക്കോളർഷിപ് വിതരണവും നടന്നു.

സൂര്യനാരായണൻ (ക്ലാസ്സ്‌ 5),നന്ദകൃഷ്ണൻ(പ്ലസ് ടു ), ആവണി സതീഷ്( ക്ലാസ്സ്‌ 7), ദേവനന്ദ (ക്ലാസ്സ്‌ 10)എന്നീ കുട്ടികളെയാണ് ആദരിച്ചത്. ഇവർക്കു 20,000 രൂപയുടെ സ്കോളർഷിപ്പും ലഭിച്ചു.

പി. ടി. എ പ്രസിഡന്റ്‌ ഇ. നസീറിന്റെ അധ്യക്ഷതയിൽ എസ്. എം. സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജസിജലാൽ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ സുജിത് എസ് ആശംസകൾ അറിയിച്ചു.

സ്‌റ്റെയ്‌പ് ബിസ്സിനെസ്സ് ഡെവലപ്പ്മെന്റ് മാനേജർ നീതു മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോൾ ടീച്ചർ കുട്ടികൾക്കു ആശംസകൾ നേർന്നു.ഇക്കോ ക്ലബ്‌ കൺവീനർ സൗമ്യ നന്ദി രേഖപെടുത്തി. മീര, ആന്റണി , സന്ധ്യ, ഷീബ, എന്നീ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!