ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് മുതൽ മാർച്ച് ഒന്നുവരെ നടക്കും.
ഇന്ന് ഉച്ചയ്ക്ക് 3ന് കൊടിമരഘോഷയാത്ര, 3.45ന് പതാകഘോഷയാത്ര, രാത്രി 7.50ന് കൊടിയേറ്റ്, വൈകിട്ട് 6ന് ശിങ്കാരിമേളം,രാത്രി 8.30ന് മുൻ സ്പീക്കർ എം.വിജയകുമാർ ആഘോഷ പരിപാടികളും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ എക്സ്പോയും ഉദ്ഘാടനം ചെയ്യും.വി.കെ.മധു,വി.വി.രാജേഷ് തുടങ്ങിയവർ മുഖ്യാതിഥികളാവും.
രാത്രി 9.30ന് പ്രസീതാ ചാലക്കുടിയുടെ ഗാനമേള. 24ന് രാവിലെ 10ന് വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ ഇടപെടൽ എന്ന വിഷയത്തിലെ സെമിനാർ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ജി.ഹരികുമാർ മുഖ്യാതിഥിയാകും.
വൈകിട്ട് 5ന് ഭക്തിഗാനസുധ,6ന് അദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7ന് മത സൗഹാർദ്ദ സമ്മേളനം ഡോ.അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമി അസംഗാനന്ദഗിരി, ഡോ.റവ.ഡേവിഡ് ജോയി എന്നിവരുടെ പ്രഭാഷണം,രാത്രി 9ന് നൃത്തവിസ്മയം, 10ന് നാടകം.
25ന് രാവിലെ 10ന് മെഗാമെഡിക്കൽ ക്യാമ്പ്.വൈകിട്ട് 5ന് ഗുരുദേവ കീർത്തനാലാപനം,6ന് തിരുവാതിര,രാത്രി 9ന് മാലപ്പുറം പാട്ട്,തൃക്കല്യാണം,9.30ന് കവി മുരുകൻ കാട്ടാക്കടയുടെ സ്റ്റേജ് ഷോ കനൽപ്പൊട്ട്. രാത്രി 7ന് ലക്ഷ്മീമംഗലം അവാർഡ് ഫോർ എക്സലൻസ് അവാർഡ് ശ്രീകുമാരൻ തമ്പിക്ക് മന്ത്രി പി. പ്രസാദ് സമ്മാനിക്കും. ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി അദ്ധ്യക്ഷത വഹിക്കും.
മംഗല്യ സഹായനിധി വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും,അടൂർ പ്രകാശ്.എം.പി പ്രതിഭകളെ ആദരിക്കലും,ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യാപക അവാർഡ് വിതരണവും, വി.കെ.പ്രശാന്ത്.എം.എൽ.എ കാർഷിക അവാർഡ് വിതരണവും,പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത വിദ്യാഭ്യാസ സഹായ വിതരണവും,ബ്ലോക്ക് പഞ്ചായത്തംഗം എ.റഹിം ചികിത്സാ സഹായവിതരണവും,ആര്യനാട് യൂണിയൻ സെക്രട്ടറി വസ്ത്ര വിതരണവും,ഉഴമലയ്ക്കൽ സ്കൂൾ മാനേജർ ആർ.സുഗതൻ അന്നപൂർണ പദ്ധതി വിതരണവും നിർവഹിക്കും.
26ന് രാവിലെ 8.30ന് കുത്തിയോട്ട നേർച്ച വ്രതാരംഭം. രാവിലെ 10ന് കാർഷിക സെമിനാർ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ഭജന,6ന് കരോക്കെ ഗാനമേള,രാത്രി 8ന് സ്റ്റീഫൻ ദേവസ്സിയുടെ മെഗാമ്യൂസിക്കൽ നൈറ്റ്.
27ന് രാവിലെ 10ന് വനിതാ സെമിനാർ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ മുഖ്യാതിഥിയാവും.വൈകിട്ട് 5.30ന് കൊന്നുതോറ്റുപാട്ട്,രാത്രി 8.30ന് ഫ്യൂഷൻ വിസ്മയം
28ന് രാവിലെ 8.30ന് കുടുംബ സർവൈശ്വര്യ കാര്യ സിദ്ധിപൂജ,വൈകിട്ട് 5ന് ഭക്തിഗാനസുധ,6.30ന് മാന്ത്രിക സന്ധ്യ,8.30ന് തേരുവിളക്ക്,
മാർച്ച് 1ന് രാവിലെ 9ന് ചരിത്ര പ്രസിദ്ധമായ ഉഴമലയ്ക്കൽ പൊങ്കാല.രാവിലെ 10.30ന് പൊങ്കാല നറുക്കെടുപ്പും സമ്മാന വിതരണവും.വൈകിട്ട് 5ന് ഉരുൾ.6ന് ആറാട്ട്.6ന് കരോക്കെ ഗാനമേള.രാത്രി8ന് സാക്സ്‌ഫോൺ സോളോ.10ന് താലപ്പൊലി.ആറാട്ട് കുത്തിയോട്ട ഘോഷയാത്ര.രാത്രി 12ന് നൃത്തനാടകം ഭാരതപുത്രൻ
എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം,6.45ന് ഗുരുപൂജ.7.30ന് പ്രഭാത ഭക്ഷണം.10ന് അഷ്ടാഭിഷേകം.ഉച്ചയ്ക്ക് 11.15ന് സമൂഹ സദ്യ.രാത്രി 7.15ന് സായാഹ്ന ഭക്ഷണം.7.30ന് ഭഗവതിസേവ.7.45ന് പുഷ്പാഭിഷേകം.
23മുതൽ മാർച്ച് 1 വരെ എക്സ്പോയിൽ വിനോദ വിജ്ഞാന പരിപാടികൾ,സയൻസ് എക്സിബിഷൻ,ആയുർവേദ പ്രദർശനം,വൈദ്യുത ദീപാലങ്കാരം,അമ്യൂസ്മെന്റ് പാർക്ക്,കാർഷിക പ്രദർശനം,ഗൃഹോപകരണമേള,പുസ്തകമേള,ഫുഡ് ഫെസ്റ്റിവൽ,12ഡി സിനിമാ പ്രദർശനം.വാട്ടർ ഫൗണ്ടെയിൻ എന്നിവ ഉണ്ടായിരിക്കും.