നിലയ്ക്കാമുക്ക് ഉപതെരഞ്ഞെടുപ്പ് : ഫെബ്രുവരി 28ന് പ്രാദേശിക അവധി

ei0PFPJ20348

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.

പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 27, 28 തിയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാർച്ച് 1നും പ്രാദേശിക അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് ഉപതെരഞ്ഞെടുപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!