അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് മുദ്രാവാക്യം സാക്ഷാത്കരിച്ചത് കുടുംബശ്രീ: മന്ത്രി ഡോ. ആര്‍ ബിന്ദു

IMG-20230223-WA0011

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന മുദ്രാവാക്യം പൂര്‍ണമായ അര്‍ഥത്തില്‍ സാക്ഷാത്കരിച്ചത് കുടുംബശ്രീ പ്രസ്ഥാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു.

കുടംബത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന സ്ത്രീ ജീവിതത്തിന് വലിയ അര്‍ഥ വ്യാപ്തി നല്‍കുന്നതിനും സ്ത്രീകള്‍ക്ക് ആത്മബോധം ഉണ്ടാക്കുന്നതിലും വലിയ പങ്കാണ് കുടംബശ്രീ വഹിച്ചതെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നെടുമങ്ങാട് നഗരസഭയില്‍ രണ്ട് സിഡിഎസുകളാണ് പ്രവര്‍ത്തിക്കുന്നത്. 39 വാര്‍ഡുകളിലായി 657 അയല്‍ക്കൂട്ടങ്ങളും 39 എഡിഎസുകളും പ്രവര്‍ത്തിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി.

നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, മറ്റു ജനപ്രതിനിധികള്‍, കുടംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!