ആറ്റിങ്ങലിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

eiHXQXN33167

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.

ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രമ്യാ നിവാസിൽ രശ്മിക്കാണ് (22) കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.

കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്‌. ഭർത്താവ് ശരത് ബാബു ഭാര്യയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ ശേഷം കയ്യിലുണ്ടായിരുന്ന ഉളി പോലുള്ളആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നത്രെ. ഇവർക്ക് നാലും ,രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ആക്രമണത്തിനുശേഷം പ്രതിയായ ശരത് ബാബു ഓടി രക്ഷപ്പെട്ടു. നിലവിളികേട്ട നാട്ടുകാരാണ് രശ്മിയെ ആശുപത്രിയിൽ എത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!