ചിറയിൻകീഴിൽ അമ്മയെ ചവിട്ടിക്കൊ ന്ന മകന് ജീവപര്യന്തം

eiRI8XZ34816

ചിറയിൻകീഴ്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊ ന്ന കേസിലെ പ്രതിയായ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.

ചിറയിൻകീഴ് പടനിലം സ്വദേശി ഗോപകുമാറിനാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടുവർഷം അധികം തടവുശിക്ഷ അനുഭവിക്കണം.

2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരിയമ്മയെ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊ ന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഗോപകുമാർ മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ഇത് കൊടുക്കാതിരുന്നാൽ അമ്മയെ സ്ഥിരമായി മർദിക്കുകയും ചെയ്യുമായിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഗോപകുമാർ സുകുമാരി അമ്മയെ ക്രൂരമായി മർദിക്കുകയും ഇതേ തുടർന്ന് എല്ലുകൾ പൊട്ടുകയും അടിവയറിൽ മാരകമായി പരിക്ക് പറ്റുകയും ചെയ്തു. നിലവിളി കേട്ട് എത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആറ്റിങ്ങൽ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!