വേനൽക്കാലത്ത് കുട്ടികൾക്കായി തണ്ണീർപ്പന്തലെന്ന പ്രകൃതി പാനീയ ശില്പശാലയൊരുക്കി ഗവ: എൽ പി എസ് ചെമ്പൂര്.
കൃത്രിമ രുചികൾ ചേർന്നു വരുന്ന പാനീയങ്ങൾ ഒഴിവാക്കി തികച്ചും പ്രകൃതിദത്തമായ, ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായാണ് കുട്ടികൾക്കായി തണ്ണീർപ്പന്തലൊരുക്കിയത്.
സ്വപ്നം വരയ്ക്കുന്ന കുട്ടി എന്ന സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങളിലൊന്നായ നല്ല ആഹാരശീലങ്ങളും നല്ല ആരോഗ്യ ശീലങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന മേഖലയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഹാപ്പി ഡ്രിങ്ക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് തണ്ണീർപ്പന്തൽ സംഘടിപ്പിച്ചത്.
പ്രഥമാധ്യാപിക ജാസ്മിൻ തണ്ണീർപന്തൽ – പ്രകൃതി പാനീയ ശില്പശാല ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് പ്രവീൺ ഹരിശ്രീ അധ്യക്ഷനായി. രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിവിധ തരം പഴങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന പഴച്ചാറുകളും, ജ്യൂസുകളും, സൂപ്പുകളും, പാനീയങ്ങളും, കുട്ടികളെ പരിചയപ്പെടുത്തുക, ഫലവർഗങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം, പ്രകൃതിപാനീയങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കേണ്ടതിൻ്റെ ആവശ്യം, പ്രകൃതി പാനീയങ്ങളുടെ നിർമ്മാണം എന്നീ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടാണ് തണ്ണീർപ്പന്തൽ ശില്പശാല സംഘടിപ്പിച്ചത്.
കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ
രുചി മേളം – മില്ലറ്റ് ഫുഡ് ഫെസ്റ്റ്,
ഫ്രൂട്ട് ഫ്രൻസി- കനിയുത്സവം എന്നീ പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനമായാണ് തണ്ണീർപന്തൽ സംഘടിപ്പിച്ചത്.
തണ്ണീർ മത്തൻ പാനീയം, ചെറുനാരങ്ങ പാനീയം, കരിക്ക് ഷേക്ക് ,ഓറഞ്ച് ജ്യൂസ് ,നാരങ്ങാ ജ്യൂസ് ,തക്കാളി ജ്യൂസ് ,പാഷൻ ഫ്രൂട്ട് സർബത്ത്, മുന്തിരി ജ്യൂസ്, പപ്പായ ,പൈനാപ്പിൾ ജ്യൂസ് ,മാംഗോ ജ്യൂസ്, സ്റ്റാർ ഫ്രൂട്ട് പാനീയം, അവൽ പാനീയം ,ഹണി ജിഞ്ചർ ലൈം, ശർക്കര പാനീയം, നെല്ലിക്കാ ജ്യൂസ്, മോര്, മാങ്ങാ സംഭാരം ,ജിഞ്ചർ ലൈം, ക്യാരറ്റ് സൂപ്പ്, എന്നിങ്ങനെ വ്യത്യസ്തത തരത്തിലുള്ള പ്രകൃതിപാനീയങ്ങൾ കുട്ടികൾ തണ്ണീർ പന്തലിലൊരുക്കി.