പ്രീ പ്രൈമറി ആയമാരുടെ ത്രിദിന പരിശീലനം
കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ
പ്രീപ്രൈമറി ആയമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.
പ്രീ പ്രൈമറി മേഖലയിലെ ആയമാരുടെ പരിവർത്തനം ലക്ഷ്യമിട്ട് ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോൾ അധ്യാപകരുടെയും ആയന്മാരുടെയും ശാക്തീകരണവും ഏറെ പ്രാധാന്യമർഹിക്കുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ പറഞ്ഞു.
ബി ആർ സി ഹാളിൽ നടന്ന ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അവർ. കിളിമാനൂർ വർക്കല പാലോട് എന്നീ ബി ആർ സി പരിധികളിലെ ഗവ. അംഗീകൃത പ്രീ പ്രൈമറി വിദ്യാലയങ്ങളിലെ ആയ മാർക്കാണ് പരിശീലനം നൽകുന്നത്.അധ്യാപക പരിശീലകരായ ഷീബ കെ ലിജ എൽ ശ്രീജ ബി എസ് എന്നിവർ പരിശീനത്തിത് നേതൃത്വം നൽകി. ബി ആർ സി ട്രെയിനർ ഷാനവാസ് ബി അധ്യക്ഷത വഹിച്ചു. ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതം പറഞ്ഞു.