കാപ്പിലിൽ സ്പീഡ് ബോട്ടുമായി വിനോദ സഞ്ചാര വകുപ്പ്

IMG-20230223-WA0070

 

കാപ്പിൽ വിനോദകേന്ദ്രത്തിന്റെ വികസനത്തിനായി ടൂറിസം വകുപ്പ് അനുവദിച്ച രണ്ട് ബോട്ടുകളിൽ (സ്പീഡ്, സഫാരി) ഒരു സ്പീഡ് ബോട്ടിന്റെ ഉദ്ഘാടനം വി ജോയ് എം.എൽ.എ നിർവഹിച്ചു.

കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡി.റ്റി.പി.സി പുതുതായി ആരംഭിക്കുന്ന ജലകായിക വിനോദകേന്ദ്രങ്ങൾ തുടങ്ങുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജലകായിക വിനോദത്തിന്റെ ഭാഗമായി പാരാസെയിലിംഗ്, ജെറ്റ് സ്കീ, ബമ്പർ റൈഡ്, ബനാന ബോട്ട് റൈഡ്, ഹൗസ് ബോട്ട് റൈഡ് എന്നിവ അടുത്ത ടൂറിസ്റ്റ് സീസണിനു മുന്നോടിയായി ഘട്ടംഘട്ടമായി നടപ്പിലാക്കും.

കാപ്പിൽ, വർക്കല ടൂറിസ്റ്റ് കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള ജലകായിക വിനോ ദങ്ങളുടെ ഹബാക്കുന്നതിന്റെ തുടക്കമെന്നോളം ഡി.റ്റി.പി.സി ജലകായിക പ്രവർത്തനങ്ങൾ കൊണ്ടുവരുന്നതിനുള്ള ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്.

കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബിൽ നടന്ന പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!