ചിറയിൻകീഴ് :ചിറയിൻകീഴിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു.
ചിറയിൻകീഴ് തിട്ടയിൽ മുക്ക് പൂവിളാകത്ത് വിളയിൽ വീട്ടിൽ പ്രിയ (42) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം 5അര മണിയോടെയാണ് സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചു കിടന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.