Search
Close this search box.

ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട ഓട്ടോമറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്

eiZZ4FG42425

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട ഓട്ടോമറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്‌.

അമിതവേഗത്തിൽ എത്തിയ ഓട്ടോ ആറ്റിങ്ങൽ കരിച്ചയിൽ ഭാഗത്ത് വളവിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ പരിക്കേറ്റവരുമായി ഓട്ടോ എടുത്ത് സ്ഥലം വിട്ടു. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു തുടർന്ന് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആറ്റിങ്ങൽ ഇളമ്പ സ്വദേശികളായ രാജു തുളസി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!