അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ ക്രൈം സീൻ വീഡിയോഗ്രാഫിയിൽ സ്വർണ മെഡൽ നേടി ചെമ്പൂര് സ്വദേശി മധു

ei9SYBH57141

മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന 66-ാമത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി. വിരലടയാള പരിശോധന, ക്രൈം സീൻ വീഡിയോഗ്രാഫി എന്നിവയിൽ സ്വർണവും ഫോറൻസിക് സയൻസ് എഴുത്തുപരീക്ഷയിൽ സിൽവർ മെഡലും നേടി.

ക്രൈം സീൻ വിഡിയോഗ്രാഫിയിൽ തിരുവനന്തപുരം റൂറൽ ഫോട്ടോഗ്രാഫർ മുദാക്കൽ ചെമ്പൂര് ലത ഭവനിൽ എസ് മധു സ്വർണം നേടി.

വിരലടയാള പരിശോധനയിൽ കേരളാ പോലീസിനായി സ്വർണം നേടിയത് പാലക്കാട് ക്രൈംബ്രാഞ്ച് എസ് ഐ ആയ മനോജ് കെ ഗോപിയും. എറണാകുളം പിറവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇന്ദ്രരാജ് ഫോറൻസിക് സയൻസ് എഴുത്തുപരീക്ഷയിൽ സിൽവർ മെഡൽ നേടി. ടീം ഇവന്റിൽ ആന്റി സബോട്ടേജ് ചെക്കിൽ കേരളാ ടീം മൂന്നാമതായി ഫിനിഷ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!