കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലേക്ക് (വാർഡ് 12) ഫെബ്രുവരി 28 (ചൊവ്വ) ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിലും (വാർഡ് 12) പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാർഡിലും (വാർഡ് 11) വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മാർച്ച് 01 (ബുധൻ) ന്, വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡിലും (വാർഡ് നം. 11) സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.
