സാന്ത്വന സ്പര്‍ശമേകി ‘അരികെ’ പാലിയേറ്റിവ് കുടുംബ സംഗമം

eiM6IJH19644

തൊളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും മലയടി പിഎച്ച്‌സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അരികെ’പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം അരുവിക്കര എംഎല്‍എ ജി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റിവ് കെയര്‍ ആവശ്യമുള്ളവരെ ചേര്‍ത്ത് നിര്‍ത്തുന്ന വലിയ സമൂഹം ഉയര്‍ന്നു വരുന്നത് നല്ലൊരു മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തോളിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ തോളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി ജെ സുരേഷ് അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ പാലിയേറ്റിവ് കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!