മത സൗഹാർദ്ദം വിളിച്ചോതി കടുവയിൽപള്ളി

IMG-20230225-WA0064

ചാങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവ ഘോഷയാത്രയ്ക്ക് കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റ്‌ സ്വീകരണം നൽകി.

സ്വീകരണത്തിന് ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഇ. ഫസിലുദീൻ, സെക്രട്ടറി എ. എം. എ. റഹിം, ട്രെഷറർ ഷെഫീഖ്, മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ് എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ റാഷിദ്‌, ട്രസ്റ്റ്‌ കമ്മിറ്റി അംഗങ്ങളായ എം എസ്. ഷെഫീർ, യു. അബ്ദുൽ ഖലാം, സജീർ ഖാൻ, എസ് നൗഷാദ്, മുനീർ മൗലവി, അബ്ദുൽ റഷീദ്, ബുർഹാനുദ്ദീൻ, നവാസ് മൈലാടുമ്പാറ എന്നിവർ പങ്കെടുത്തു.

മത സൗഹാർദ്ദത്തിനു പേര്കേട്ട കടുവയിൽ മുസ്ലിം ജമാ അത്തിന്റെ മാതൃകപരമായ പ്രവർത്തനമായി ഇത് മാറി എന്ന് ക്ഷേത്രം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഘോഷയാത്രയിൽ പങ്കെടുത്ത നൂറു കണക്കിന് ഭക്ത ജനങ്ങൾക് ശീതള പാനീയവും മധുര പലഹാരവും നൽകി. കെറ്റിസിറ്റി ട്രസ്റ്റ്‌ നൽകിയ ഉജ്ജ്വല സ്വീകരണത്തിന് ക്ഷേത്ര ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

അനൂപ്, ജയേഷ്, അഭിലാഷ്,പങ്കജാക്ഷ കുറുപ്പ്, മുകേഷ് എന്നീ ക്ഷേത്ര ഭാരവാഹികൾ ഘോഷയാത്രക്ക് നേതൃത്വം നൽകി. മാനവ മൈത്രിയുടെ വിളമ്പരമായി ഉത്സവാഘോഷം മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!