ദുരിതാശ്വാസ നിധി തട്ടിപ്പ് : പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി

IMG-20230225-WA0066

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട്‌ തട്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിനു കീഴിലെ കായിക്കര, നെടുംങ്ങണ്ട കോവിൽത്തോട്ടം മേഖലകളിൽ അനർഹരായ ഒട്ടേറെ പേർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ ചമ്മച്ച് ദുരിതാശ്വാസനിധിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിച്ചു കൊടുക്കുകയുണ്ടായി.

വ്യാജ സർട്ടിഫിക്കറ്റ് ചമ്മച്ചവർക്കെതിരെയും,അതിന് കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയത്.

അതിനുശേഷം ചേർന്ന യോഗം ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ,ജിതിൻ റാം, സുനി. പി എന്നിവർ സംസാരിച്ചു. ആകാശ് സേനൻ, നന്ദു ദാസ്, വിശ്വരാജ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!