ഡയറ്റ് തിരുവനന്തപുരം നടപ്പിലാക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ വികസന പരിപാടി നൈതികം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം വിഷയം അവതരിപ്പിച്ച് സംസാരിച്ചു
തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 16 സ്കൂളുകളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ഡയറ്റ് പ്രിൻസിപ്പാൾ ഷീജാകുമാരി ആദ്യ സെഷനിൽ മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളുടെ വിവിധ തലങ്ങൾ വിശകലനം ചെയ്തു. നൈതികം പരിപാടിയുടെ കോഡിനേറ്റർ ഷൈജു തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ മൊഡ്യൂൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.
പോത്തൻകോട്, ഗുരുകൃപാ ബി.എഡ് കോളേജ് അധ്യാപക വിദ്യാർത്ഥികൾ പ്രസ്തുത മൊഡ്യൂളുമായി ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിന് 16 സ്കൂളുകളിലെത്തി മുഴുവൻ കുട്ടികൾക്കും അത് പകർന്നു നൽകുന്നതിന് പദ്ധതി തയ്യാറാക്കി. അഭിജിത്ത് പ്രഭ സംസാരിച്ചു. ഡോക്ടർ.ജുബിന ബീഗം നന്ദി പറഞ്ഞു.