Search
Close this search box.

കിളിമാനൂരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

eiJPE0O97945

കിളിമാനൂർ : കിളിമാനൂരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മൽ കൗസല്യ മന്ദിരത്തിൽ വിമൽ (34)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 25നു രാത്രി കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം നിൽക്കുകയായിരുന്ന ചൂട്ടയിൽ സ്വദേശി ഷിബുവിനെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയും ആയുധം കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എ.എസ് ഐ താഹിറുദ്ദീൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജി, സിപിഒ ശ്രീരാജ്,സുഭാഷ്, ശരത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!