നാവായിക്കുളത്ത് വില്ലേജ് ഓഫീസർ ഇല്ലാത്തതിന് എതിരെ പൊങ്കാല ഇട്ട് പ്രതിഷേധം.

eiO7TDI83818

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ വില്ലേജ് ഓഫീസ് ആയ നാവായിക്കുളം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് മാസങ്ങൾ ആയിട്ടും പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി.നാവായിക്കുളം സൗത്ത്.നോർത്ത് ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പൊങ്കാല ഇട്ട് സമരം നടത്തിയത്. ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഡന്റ്‌ സജി.പി.മുല്ലനല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

നിത്യേന നിരവധി പേർ പല ആവശ്യത്തിനും വരുന്ന നാവായിക്കുളം പഞ്ചായത്തിലെ നാവായിക്കുളം വില്ലേജ് ഓഫീസിൽ കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ പലതവണകളിൽ ആയി 4 വില്ലേജ് ഓഫീസർമാർ ചുമതല ഏറ്റുവെങ്കിലും  അവരെല്ലാം പെട്ടന്ന് ട്രാൻസ്ഫർ ആയി പോകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന അവസ്ഥ ഒഴുവാക്കി.അടിയന്തിരമായി സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു.

ബി.ജെ.പി.നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, മണ്ഡലം സെക്രട്ടറിമാരായ മുല്ലനല്ലൂർ ശ്രീകുമാർ, രാജീവ്.ഐ.ആർ.നാവായിക്കുളം സൗത്ത് ഏരിയ പ്രസിഡന്റ്‌ ബാബു പല്ലവി, ജനറൽ സെക്രട്ടറി രാജീവ് ചിറ്റായിക്കോട്, ജനപ്രതിനിധികൾ ആയ നാവായിക്കുള അശോകൻ, ജിഷ്ണു. എസ് ഗോവിന്ദ്, കുമാർ.ജി.അരുൺകുമാർ എസ്, നേതാക്കളായ ദീപ നാവായിക്കുളം, കുടവൂർ മാധവൻ,വിജയൻ പിള്ള, മനു കാവിൽ, നീതു, അശോകൻ പൈവേലിക്കോണം, സണ്ണി പറകുന്ന്, ദീപ്തി എന്നിവർ പങ്കെടുത്തു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!