ഇടവിളാകം യു.പി.സ്കൂളിൽ ആരോഗ്യ പാനീയമേള സംഘടിപ്പിച്ചു

IMG-20230228-WA0050

സമഗ്ര ശിക്ഷ കേരളം കണിയാപുരം ബി.ആർ.സി.യുടെ നേതൃത്വത്തിൽ നാടൻ പാനീയങ്ങൾ ആരോഗ്യത്തിന് എന്ന സന്ദേശമുയർത്തി ഇടവിളാകം യു.പി.സ്കൂളിൽ ആരോഗ്യ പാനീയമേള സംഘടിപ്പിച്ചു.55 ഇനം നാടൻ പാനീയങ്ങൾ നിർമ്മിക്കുന്ന രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഇതിനോടനുബന്ധിച്ച് വിവിധ പാനീയങ്ങളുടെ നിർമ്മാണ രീതി വിശദീകരിക്കുന്ന കൈ എഴുത്ത് മാസികയും പ്രകാശനം ചെയ്തു. പാനീയമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.കൈ എഴുത്ത് മാസികയുടെ പ്രകാശനം സ്കൂൾ ലീഡർ നൈറ നൗഷാദിന് ആദ്യ പ്രതി നൽകി നിർവ്വഹിച്ചു.

പ്രഥമാധ്യാപിക എൽ.ലീന, എസ്.ആർ.ജി.കൺവീനർ ഉമതൃദീപ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!