ദമാമിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്വദേശി മുഹമ്മദ് നജാം മരണപ്പെട്ടു

eiG0VLA91287

ചിറയിൻകീഴ്: സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞു വന്നിരുന്ന ചിറയിൻകീഴ് ശാർക്കര പുളിമൂട് പുത്തൻ ബംഗ്ലാവിൽ മുഹമ്മദ് നജാം(63) മരണപ്പെട്ടു.

തിരുവനന്തപുരത്തു മാറ്റാപ്പള്ളി കുടുംബാംഗവും മുൻ ഡിവൈഎസ്പിയുമായിരുന്ന പരേതനായ ഒ.എം.ഖാദറിൻ്റെ മകനാണ്.’

പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫറുമായ സജ്ന നജാമാണു ഭാര്യ.

ഒരാഴ്ച മുമ്പു ഓഫിസിലേക്കു പോകവേയാണു അപകടത്തിൽ പെട്ടത്. ദമാമിലെ പ്രമുഖ കമ്പനിയിൽ മാനേജരായി സേവനമനുഷ്ഠിച്ചു വന്നിരുന്ന മുഹമ്മദ് നജാം പ്രവാസ മേഖലയിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു.

മക്കൾ: നീമ നജാം, റിയ നജാം.

മരുമകൻ സാജൻ മാറ്റപ്പള്ളി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!