ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് 12 കോടി രൂപ അനുവദിച്ചതായി റെയിൽവേ പാസഞ്ചർ അംനിസ്റ്റി കമ്മറ്റി ചെയർമാൻ കൃഷ്ണദാസ്

ei7KQRG985

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് കേന്ദ്ര സർക്കാർ 12 കോടി രൂപ അനുവദിച്ചതായ് റെയിൽവേ പാസഞ്ചർ അംനിസ്റ്റി കമ്മറ്റി ചെയർമാൻ കൃഷ്ണദാസ്.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് കേന്ദ്ര സർക്കാർ 12 കോടി രൂപ അനുവദിച്ചതായ് റെയിൽവേ പാസഞ്ചർ അംനിസ്റ്റി കമ്മറ്റി ചെയർമാൻ കൃഷ്ണദാസ് അറിയിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസനത്തിന് കേന്ദ്ര സർക്കാർ 12 കോടി രൂപ അനുവദിച്ചതായ് മാധ്യമങ്ങളോട് പറഞ്ഞത്.

സന്ദർശനവേളയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറെനാളായ് പൂട്ടിക്കിടന്ന വിശ്രമ മുറികൾ കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഓഫീസർ യാത്രക്കാർക്കായ് തുറന്നു നൽകുകയും ചെയ്തു.

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന റെയിൽവേ ബോർഡിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ അടുത്ത ഒരു വർഷത്തിനകം പന്ത്രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ റയിൽവേയിൽ അതിവേഗ വികസനം സാധ്യമാകുകയാണ്. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലെ അമ്പതിലേറെ സ്റ്റേഷനുകൾ വിമാന താവളങ്ങൾക്ക് സമാനമായ രീതിയിൽ വികസിപ്പിക്കുവാനുള്ള നടപടികൾ നടന്നുവരികയാണ്. അതിനോടൊപ്പം തന്നെ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ചെറിയ സ്റ്റേഷനുകളുടെ വികസനത്തിനായി അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി റെയിൽവേ ബോർഡിന് കീഴിൽ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്. ഈ പദ്ധത്തിൽ ഉൾപ്പെടുത്തി അടുത്ത ഒരു വർഷത്തിനകം പന്ത്രണ്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനം കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയുടെ ആദ്യഘട്ടം 2023 ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അവസാന ഘട്ട വർക്കുകൾ 2024 പകുതിയോടേയും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഡിപിആർ മാർച്ച്‌ മാസത്തോടെയും ഏപ്രിൽ മാസത്തിൽ ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നും രണ്ടും നമ്പർ ഫ്ലാറ്റ്ഫോമുകളിൽ മേൽക്കൂര, ശുചിമുറി, വിശ്രമ കേന്ദ്രങ്ങളുടെ വികസനം, ഇരിപ്പിടങ്ങളുടെ നവീകരണം, ഫാൻ, ലൈറ്റ് സംവിധാനം തുടങ്ങിയവയ്ക്ക് പുറമേ, റീസർവേഷൻ / ടിക്കറ്റ് കൗണ്ടറുകളുടെ നവീകരണവും പാർക്കിങ് സ്ലോട്ട്കൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ടെന്നും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികലാംഗ സൗഹൃദ സ്റ്റേഷനൻ ആക്കുവാനുള്ള തീരുമാനവും ഉണ്ടാകുമെന്നു
അദ്ദേഹം വ്യക്തമാക്കി.

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബിജെപി ഭാരവാഹികൾ റസിഡൻഷ്യൽ അസോസിയേഷൻ ഭാവാഹികൾ, റയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രവർത്തകർ, നാട്ടുകാർ ഒപ്പമുണ്ടായിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!