ചിറയിന്‍കീഴിൽ നിയന്ത്രണം വിട്ട കാര്‍ പൂക്കടയിലേയ്ക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്.

eiKMXGV1757

ചിറയിന്‍കീഴ്: നിയന്ത്രണം വിട്ട കാര്‍ പൂക്കടയിലേയ്ക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്.

ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അവനവഞ്ചേരി സ്വദേശി ഷൈജു(45) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം ആറ്റിങ്ങല്‍ റോഡിലാണ് അപകടം നടന്നത്. ചിറയിന്‍കീഴ് ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തെയ്ക്ക വന്ന കാര്‍ വളവില്‍ നീയന്ത്രണം വിട്ട് പൂക്കടയിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

പൂക്കടയുടെ മുന്‍ വശത്ത് സ്ഥാപിച്ചിരുന്നു അലമാരയും മേശയും തകര്‍ത്ത് ഷൈജുവിന് മേല്‍ ഇടിക്കുകയായിരുന്നു. കാര്‍ കടയ്ക്കുളളില്‍ കയറിയാണ് നിന്നത്. ശബ്ദ്ംകേട്ടെത്തിയ നാട്ടുകാര്‍ കാര്‍ തളളി നീക്കിയാണ് കാറിനടിയില്‍പ്പെട്ട ഷൈജുവിനെ പുറത്തെടുത്തത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ആബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടകരമായി കാര്‍ ഓടിച്ച ചിറയിന്‍കീഴ് സ്വദേശിയ്‌ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!