കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 12 വാർഡ് (നിലയ്ക്കാമുക്ക്) ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥ ബീന രാജീവ് വിജയിച്ചു. 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
നേരത്തെ കോൺഗ്രസ്സ് സ്ഥാനാർഥിയായി വിജയിച്ച ബീനാ രാജീവ് പാർട്ടിക്കുള്ളിലെ സ്വരച്ചേർച്ചകളെ തുടർന്ന് രാജിവച്ചതോടെയാണ് നിലയ്ക്കാമുക്ക് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസ്സിൽ നിന്ന് രജിവച്ച ബീന രാജീവ് തുടർന്ന് സിപിഎമ്മിൽ ചേരുകയും വീണ്ടും മത്സരരംഗത്ത് എത്തുകയുമായിരുന്നു.


