തോന്നയ്ക്കൽ സ്കൂളിൽ ടീൻസ് ക്ലബ്‌

IMG-20230301-WA0071

തോന്നയ്ക്കൽ ഗവൺമെൻറ് എച്ച് എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും ക്ലബ്ബിൻറെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസ്സും രക്ഷാർത്താക്കൾക്ക് ‘ക്രിയാത്മക കൗമാരം കരുത്തും കരുതലും’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടത്തി.

എസ്എംസി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി  ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

പ്രിൻസിപ്പാൾ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. പ്രഥമ അധ്യാപകൻ സുജിത്ത് എസ്,  സ്റ്റാഫ് സെക്രട്ടറി ഷാജി എ എന്നിവർ ആശംസകൾ പറഞ്ഞു .തുടർന്ന് ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് അശ്വതി ബാബു മോട്ടിവേഷണൽ ക്ലാസ് നടത്തി .ഉച്ചക്ക് ശേഷം നടന്ന ബോധവൽക്കരണ ക്ലാസ് സ്കൂൾ കൗൺസിലർ  മീര വി എസ് ക്ലാസ് നടത്തി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!