മാമംനട ശ്രീഭഗവതി ക്ഷേത്രട്രസ്റ്റ് സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിച്ചു

IMG-20230301-WA0081

കിഴുവിലം: മാമംനട ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് കുംഭമഹോൽസവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധരംഗങ്ങളിലെ പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് മധു , ഗ്രാമ പഞ്ചായത്ത് അംഗം അനീഷ്, ക്ഷേത്രതന്ത്രി ഉണ്ണികഷ്ണൻ നമ്പൂതിരി, ഉൽസവകമ്മിറ്റി സെക്രട്ടറി അഖിൽ, വികസന കമ്മിറ്റി അംഗം അഡ്വക്കേറ്റ് സുലേഖ എന്നിവർ സംസാരിച്ചു.

ട്രസ്റ്റ് വൈസ് പ്രസിസന്റ് ജയിൻ സ്വാഗതവും ട്രഷറർ എസ്.പി. അശോകൻ നന്ദിയും പറഞ്ഞു. തൃക്കൊടിയേറ്റോടെ ആരംഭിച്ച കുംഭ മഹോൽസവം 8 ന് അവസാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!