കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

IMG-20230302-WA0002

കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.

പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം മകൻ സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.

സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നു കളയുകയായിരുന്നു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.

അച്ഛനും മകനും തമ്മിൽ വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിൽ എത്തിയ ശേഷമാണ് രാജൻ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. തുടർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രതി രാജേഷിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.മടവൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!