കടുക്കാക്കുന്ന് ഗവ: എല്‍പി സ്‌കൂളില്‍ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു

FB_IMG_1677767637676

തൊളിക്കോട് പഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ: എല്‍ പി എസ്സിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 പ്ലാന്‍ ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഇരുനില മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണെന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലും വിവിധങ്ങളായ വികസന പദ്ധതികള്‍ നടന്നുവരികയാണെന്നും എംഎല്‍എ പറഞ്ഞു.

തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ. സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.റ്റി.എ. പ്രസിഡന്റ്, ബലവീരഹരി സ്വാഗതം പറഞ്ഞു. അസി.എക്‌സി: എഞ്ചിനീയര്‍ ദീപ. ബി. ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!