Search
Close this search box.

സൗദി അറേബ്യയിൽ കാർ അപകടത്തിൽ മരണമടഞ്ഞ സാമൂഹിക പ്രവർത്തകൻ എം എ നജാമിന്റെ ഖബറടക്കം നാളെ

eiOER2Z68214

സൗദി അറേബ്യയിൽ കാർ അപകടത്തിൽ മരണമടഞ്ഞ സാമൂഹിക പ്രവർത്തകൻ എം എ നജാമിന്റെ ഖബറടക്കം നാളെ വേയ്ക്കൽ ജുമാ മസ്ജിദിൽ. സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നിലമേൽ മാറ്റപ്പള്ളി മഹർ നിലയത്തിൽ മുഹമ്മദ്‌ നജാം (65) വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.

കഴിഞ്ഞ 39 വർഷമായി അൽഖോബാറിലെ പ്രമുഖ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ച മുൻപ് ഓഫീസിലേക്ക് പോകവേയാണ് വാഹനാപകടം ഉണ്ടായത്.

അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക കലാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രവാസലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു.

പരേതനായ മുൻ ഡി വൈ എസ് പി ഒ.എം ഖാദറിന്റെയും മാറ്റാപ്പള്ളി സുബൈദാ ബീഗത്തിന്റെയും മകനാണ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12മണിക്ക് വേയ്ക്കൽ ജുമാ മസ്ജിദിൽ.

ഭാര്യ : സജ്‌ന നജാം
മക്കൾ : നിമ നജാം,റിയ നജാം
മരുമകൻ : സാജൻ മാറ്റപ്പള്ളി

ദമാമിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്വദേശി മുഹമ്മദ് നജാം മരണപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!