“നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികൾ”- വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു.

eiUQ3V721597

“നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലുവിളികൾ” എന്ന വിഷയത്തിൽ വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ ചിന്തകനും പ്രഭാഷകനും, എഴുത്തുകാരനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്തു.

നവോത്ഥാന കേരളം വാരിക്കളഞ്ഞ ജാതിമതചിന്തകൾ അന്ധവിശ്വാസ അനാചാരങ്ങൾ എന്നിവയെല്ലാം തിരികെ കൊണ്ടുവരാനുള്ള ശ്രമം എതിർക്കപ്പെടേണ്ടതാണെന്നും ഇത്തരം പ്രതിലോമ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കാൻ വിപുലമായ സാംസ്കാരിക സംവാദങ്ങൾ ആവശ്യമാണെന്നും കെ.ഇ.എൻ.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.

വരികൾക്കിടയിലൂടെയുള്ള വായന നവോഥാന വിജയമായി നമുക്ക് അഭിമാനിക്കാമെങ്കിലും
വരികൾക്കിടയിൽ വീണ് പോയ മനുഷ്യരുടെ നിലവിളികൾ കേൾക്കുവാൻ നാം ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈബ്രറി കൗണ്സിൽ വർക്കല താലൂക്ക് പ്രസിഡന്റ് വി സുധീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . താലൂക്ക് സെക്രട്ടറി ജി എസ് സുനിൽ , സംസ്ഥാന കൗണ്സിൽ അംഗം ടി എൻ ഷിബു തങ്കൻ , മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, ജയചന്ദ്രൻ പനയറ , ആർ എസ് ബാബു തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.

വായനാ മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!