പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും, സമഗ്ര ശിക്ഷ കേരളത്തിന്റെയും നേതൃത്വത്തിൽ ആറ്റിങ്ങൽ ബി ആർ സി യുടെ സഹകരണത്തോടെ ചെമ്പൂര് എൽ പി എസിൽ കാർണിവൽ സഫാരി സംഘടിപ്പിച്ചു.
കലാ വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് ഭാഷയിലെ ആശയ വിനിമയത്തിനും പ്രാധാന്യം നൽകിയാണ് കാർണിവൽ സഫാരി കുട്ടികൾക്കായി ഒരുക്കിയത്.
കുട്ടികളുടെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ രചനകളുമായി ബന്ധപ്പെട്ട കഥകളുടെ ദശാവിഷ്കാരമായ ഷാഡോ പപ്പറ്റ് മൂവി കുട്ടികൾക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ചു.
തീയറ്റർ സങ്കേതത്തെ ഉപയോഗപ്പെടുത്തി കുട്ടികൾ തന്നെ ചിട്ടപ്പെടുത്തിയ സംഭാഷണങ്ങളാണ് ഷാഡോ പപ്പറ്റ് മൂവിക്കായി ഉപയോഗിച്ചത് .
റീഡിങ് കോർണർ, ഗെയിം കോർണർ, ചായ പീടിക, കലാ മ്യൂസിയം, ചെടികളുടെ പറുദീസ, കുട്ടികളുടെ ഫോട്ടോ ഗാലറി, വീഡിയോ ഗാലറി, ഫോട്ടോ ബൂത്ത്, ഇൻസ്റ്റലേഷനുകൾ, ചിത്ര മ്യൂസിയം, കളിപ്പാട്ടകട, കുട്ടിക്കട എന്നിങ്ങനെ നിരവധി അനുഭവങ്ങളിലൂടെ കണ്ടും ,കേട്ടും, അറിഞ്ഞും, പറഞ്ഞും കുട്ടികൾ കാർണിവൽ സഫാരിയിൽ പങ്കെടുത്തു.
ആറ്റിങ്ങൽ ബിപിസി സജി കാർണിവൽ സഫാരി ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക ജാസ്മിൻ, എസ്എംസി ചെയർമാൻ ദിനേശ് ചെമ്പൂര് ,അജി തെക്കുംകര ,ശാലു, രാജേഷ്മയിൽ പീലി, ശ്രീമോഹനൻ, ഷഫീഖ്, മോളി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കുട്ടികളുടെ മൈം ഷോ, മാജിക് ഷോ, പപ്പറ്റ് ഷോ, എന്നീ പ്രോഗ്രാമുകളും ഉണ്ടായിരുന്നു.