കെപിഎസ്ടിഎ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.
ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആശുപത്രിയിൽ ചികിൽസയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് നൂറോളം ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തത്.
കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എൻ. സാബു, വി. വിനോദ്, ഒ.ബി. ഷാബു, റ്റി.യു. സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.
								
															
								
								
															
				

