ആറ്റിങ്ങൻ അയിലം പമ്പ് ഹൗസിൽ നിന്നും വാളക്കാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള 450 എംഎം വ്യാസമുള്ള പൈപ്പ് ലൈൻ തകരാറായത് മൂലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 04/03/2023 മുതൽ 11/03/2023 വരെ മുദാക്കൽ മംഗലപുരം, അണ്ടൂർക്കോണം, കഠിനംകുളം, പോത്തൻ കോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം, ചന്ത വിള പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
