വർക്കല ചിലക്കൂരിൽ കടലിനോട് ചേർന്ന് ക്ലിഫിൽ തീപിടുത്തം ഉണ്ടായി.

eiPW0C725841

വർക്കല ചിലക്കൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ഫിഷർമാൻ കോളനിയിലെ കടലിനോട് ചേർന്ന് ക്ലിഫിൽ തീപിടുത്തം ഉണ്ടായി. ഉച്ചയ്ക്ക് 3.30ഓടെയാണ് പ്രദേശത്ത് തീപിടിച്ചത്.

ചപ്പുചവറുകളും കാടും കത്തി വലിയതോതിൽ തീയും പുകയും കണ്ടതോടെ നാട്ടുകാരാണ് വർക്കല ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുന്നത്. കടലിൽ നിന്നുള്ള ശക്തമായ കാറ്റും ഉണ്ടായതോടെ വലിയ രീതിയിൽ തീ ആളി പടരുകയായിരുന്നു.

റോഡ് മാർഗ്ഗം വാഹനമോ ജീവനക്കാർക്കോ പ്രദേശത്ത് എത്തി ചെരാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയർ ആൻഡ് റെസ്ക്യു ടീമിന് തീ അണയ്ക്കാൻ കഴിഞ്ഞത്.

ഫയർഫോഴ്‌സ് ന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ്
3.30 മുതൽ ഏതാണ്ട് 6 .30 വരെ കുന്നിൻ മുകളിൽ നിന്നും 100 അടി താഴേ ഉണ്ടായ തീപിടിത്തം വെളളം പമ്പ് ചെയ്ത് പൂർണമായും അണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!