സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 9മുതൽ

images (1) (16)

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 9ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 9 മുതല്‍ 29 വരെയാണ് പരീക്ഷ.

എല്ലാ പരീക്ഷകളും രാവിലെ 9.30 മുതല്‍ ആരംഭിക്കും. ഇപ്രാവശ്യം പരീക്ഷയെഴുതുന്നത് 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ്. മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളും സജ്ജമാക്കും. 2960 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ പരീക്ഷ നേരത്തെയാക്കാൻ ആലോചനയുണ്ടെന്നും പകൽനേരങ്ങളിൽ ചൂട് കൂടുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 30ന് അവസാനിക്കും. പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4.42 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പർ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!