Search
Close this search box.

അഞ്ചുതെങ്ങ് പ്രദേശത്ത് കുടിവെള്ളമില്ല, പ്രതിഷേധം

eiJINMW45790

അഞ്ചുതെങ്ങ് പഞ്ചായത്തിൽ രണ്ടാഴ്ചയിലധികമായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ആഫീസ് ഉപരോധിച്ചു.

ഉപരോധസമരത്തിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കുടിവെള്ളം നൽകുമെന്ന് വാട്ടർ അതോറിറ്റി രേഖാമൂലം ഉറപ്പു നൽകി.

കടലിനും കായലിനുമിടയിൽ ഇരുപത്തയ്യായിരത്തോളം വരുന്ന ജനസംഖ്യയുള്ള തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. കിണറുകളിൽ നിന്ന് ഒരു തുള്ളി കുടിവെള്ളം ലഭിക്കില്ല. ഏകആശ്രയം വാട്ടർ അതോറിറ്റിയെയാണ്. കുടിവെള്ള പദ്ധതികളിൽ ഏറെയും അഞ്ചുതെങ്ങിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ വെള്ളം തരാതെ ബുദ്ധിമുട്ടിക്കുന്നതും അഞ്ചുതെങ്ങ്കാരെയാണ്.

പാർട്ടി ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രനും ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡും ആറ്റിങ്ങൽ പോലീസ്റ്റേഷൻ എസ് എച്ച് ഒ തസ്ലീമും ചേർന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആഴ്ചയിൽ രണ്ടു ദിവസം വെള്ളം നൽകുമെന്ന രേഖാമൂലം നൽകിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ ,ആൻ്റോ ആൻ്റണി, ജസ്റ്റിൻ ആൽബി, സുനി പി കായിയ്ക്കര,തോമസ്, ജോസ് ചാർളി, ക്രിസ്റ്റഫർ, ഫ്രാൻസീസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!