Search
Close this search box.

ആട്ടോറിക്ഷയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവിനെ പിടികൂടി.

ei5Z64Q46351

കിളിമാനൂർ : ആട്ടോറിക്ഷയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കിളിമാനൂർ ആലത്തുകാവ് മുരുകൻ ക്ഷേത്രത്തിനു സമീപം അക്കരവിള വീട്ടിൽ സൂരജി(34)നെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം അർധരാത്രിയിൽ കിളിമാനൂർ മിനിസിവിൽ സ്റ്റേഷന് സമീപത്ത് വച്ച് കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജുവും സംഘവും പട്രോൾ ചെയ്തുവരവെയാണ് മദ്യം ഓട്ടോറിക്ഷയിൽ കയറ്റുന്ന പ്രതിയെ കാണുന്നത്. എക്സൈസ് ജീപ്പിൽ നിന്നും ഇറങ്ങി പ്രതിയെ പിടികൂടാൻ ശ്രമിക്കവെ ഉദ്യോഗസ്ഥരെ ആക്രമിച്ച് സൂരജ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് KL 16 J 4178 ഓട്ടോയും 24 കുപ്പി മദ്യവും കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

കഴിഞ്ഞ ദിവസം അർധരാത്രിയിൽ കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജുവും സംഘവും പട്രോൾ ചെയ്തുവരവെയാണ് മദ്യം ഓട്ടോറിക്ഷയിൽ കയറ്റുന്ന പ്രതിയെ കാണുന്നത്. എക്സൈസ് ജീപ്പിൽ നിന്നും ഇറങ്ങി പ്രതിയെ പിടികൂടാൻ ശ്രമിക്കവെ ഉദ്യോഗസ്ഥരെ ആക്രമിച്ച് സൂരജ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

അന്വേഷണത്തിനിടയിൽ ഇന്ന് ഉച്ചയോടുകൂടിയാണ് കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടറുടെ ചുമതലയുള്ള വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, അൻസാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

2019ലും ഇതേ ഓട്ടോയിൽ വിദേശമദ്യ വില്പന നടത്തിവന്ന പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ അമിത വേഗത്തിൽ ഓട്ടോ ഓടിച്ച് മറിച്ചിട്ട് ഇയാൾ അപകടപ്പെടുത്തിയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!