‘പൊതുയിടം ഞങ്ങളുടേത്’ – മംഗലപുരത്ത് രാത്രി നടത്തം സംഘടിപ്പിച്ചു.

IMG-20230305-WA0019

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തും, സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പൊതുയിടം ഞങ്ങളുടേത് എന്ന മുദ്രാവാക്യം ഉയർത്തി രാത്രി നടത്തം സംഘടിപ്പിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ ഒറ്റയ്ക്ക് നടന്ന് മംഗലപുരം ജംഗ്ഷനിൽ ഒത്തുചേർന്നു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ,തോന്നയ്ക്കൽ രവി, ബി. സി. അജയരാജ്, അരുൺകുമാർ,കെ. കരുണാകരൻ, എസ്. കവിത,മീന അനിൽ,ബിന്ദു ബാബു, ശ്രീലത,ബിനി,എസ്.ജയ, സെക്രട്ടറി ശ്യാം കുമാരൻ, അസി. സെക്രട്ടറി ജിനീഷ് ആർ.വി. രാജ്, സെമിന, മറ്റുജീവനക്കാർ, സിഡിഎസ് സൂപ്പർവൈസർ ഷംനാഖാൻ, ജാഗ്രത സമിതി കോർഡിനേറ്റർ മോനിഷ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!