Search
Close this search box.

വർക്കലയിൽ യാത്രക്കാരൻ ബസ്സിൽ ഇരുന്ന് മരണപ്പെട്ടു.

eiAR1IQ77300

വർക്കല : വർക്കലയിൽ യാത്രക്കാരൻ ബസ്സിൽ ഇരുന്ന് മരണപ്പെട്ടു. കവലയൂർ സ്വദേശി വിദ്യാധരൻ (69 )ആണ് മരണപ്പെട്ടത്.

രാവിലെ 6.15 ഓടെയാണ് സംഭവം. വർക്കല പുന്നമൂട്ടിലെ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനായി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തി ബസ്സിൽ കയറി ഇരിക്കുകയായിരുന്നു. ബസ്സ് പുറപ്പെടുന്ന സമയം ആണ് ബസ്സ് ജീവനക്കാർ ഇദ്ദേഹം സീറ്റിൽ ഇരുന്ന് മരണപ്പെട്ട വിവരം മനസ്സിലാക്കുന്നത്.

ജീവനക്കാർ ഇദ്ദേഹത്തെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!